Tuesday, September 1, 2009

പിടചിയുടെ പിടച്ചിലുകള്‍

പൂവന്‍
പുര പുറത്തേറി
കൂകി തെളിയണം
കൊക്കും പിടച്ചിയെ
പാഞ്ഞു കൊത്തണം
.........................
കൊത്തി ചിക്കി
പുരനിറയുമ്പോള്‍
കൊത്തി നുരുക്കുന്നോര്‍ക്ക്
ഒരു ചീമുട്ട

പെണ്ണെഴുത്ത്‌

ഉടുത്ത മുണ്ടിന്റെ
കോന്തലക്കല്‍ അഞ്ചു രൂപ തുട്ട്
റിയാലിറ്റി ഷോ
അമ്പതു ശതമാനം
റിഡക്ഷന്‍
ഗുരുവായൂരില്‍ ഫ്ലാറ്റ്
ഉണ്ണിക്ക്‌ കോച്ചിംഗ്
ഉസ്മാന്റെ കോട്ടയില്‍
ആകോലി

കെട്ടഴിച്ചു
സുഭിക്ഷം
ഇനി
ഉത്തരത്തില്‍
ഇടം കാണാം

ജൈവ കൃഷി

കീട ബാധ
അതും പ്രണയത്തിനു
അതിശയമായിരിക്കുന്നു
ജൈവ കൃഷിയല്ലേ
എതിര്‍ പ്രാണി
ഉത്തമമെന്നു
ഡോളി മാഡം;
കൃഷ്യപ്പീസര്‍
-------------
പ്രണയം രക്ഷപ്പെട്ടു!
എതിര്‍ പ്രാണികളും
കീടങ്ങളും
പ്രണയത്തിലായി

Tuesday, February 24, 2009

kalikalathe unniyarcha

നാദാപുരത്ത് സ്റ്റേ ഡ്യൂട്ടിക്ക് ഡോക്ടറില്ല
ഉണ്നിയര്ച്ചയ്ക്ക്
പേറ്റ് നോവേടുതാലിനി
എവിടെ പോകും